അങ്കണവാടിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

Advertisement

Advertisement

പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മുപ്പതാം നമ്പര്‍ അങ്കണവാടിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് നിര്‍വ്വഹിച്ചു. നാഷണല്‍ റര്‍ബന്‍ പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ അങ്കണവാടി നിര്‍മ്മിക്കുന്നത്. പ്രദേശവാസിയായ ഉമ്മര്‍ കുന്നത്ത്‌വളപ്പില്‍ അങ്കണവാടി കെട്ടിടത്തിനായി സൗജന്യമായി വിട്ടു നല്‍കിയ 3 സെന്റ് സ്ഥലം ഉള്‍പ്പെടെ ആറ് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.ചടങ്ങില്‍ സ്ഥലം അനുവദിച്ചുതന്ന ഉമ്മര്‍ കുന്നത്ത്‌വളപ്പിലിനെ ആദരിച്ചു.സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. വെല്‍ഫെയര്‍ അംഗം ഹസന്‍,മുന്‍ മെമ്പര്‍ കുഞ്ഞിമൊയ്തു, വി.അപ്പുമാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.