കേച്ചേരിയില്‍ കട കുത്തിതുറന്ന് മോഷണശ്രമം.

Advertisement

Advertisement

കേച്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണ ശ്രമം. വടക്കാഞ്ചേരി റോഡില്‍ കേച്ചേരി സഹകരണ ബാങ്കിന് സമീപത്തുള്ള എസ്.ഡി. മൊബൈല്‍സ് ആന്‍ഡ് ഹോം ഗ്യാലറി എന്ന സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. സ്ഥാപനത്തിന്റെ മുന്‍ വശത്തുള്ള ഷട്ടര്‍ പൊളിച്ച മോഷ്ടാവ് ചില്ലും തകര്‍ത്തിട്ടുണ്ട്. ചില്ല് പൊട്ടിക്കുന്നതിനിടെ മുറിവേറ്റതിന്റെ ഭാഗമായി ദേഹം മുറിഞ്ഞ് സ്ഥാപനത്തിന് മുന്നില്‍ മോഷ്ടാവിന്റെ രക്തം ഒഴുകിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മഴുവഞ്ചേരി സ്വദേശി ധനേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒരു വര്‍ഷം മുന്‍പും ഈ സ്ഥാപനത്തില്‍ മോഷണ ശ്രമം നടന്നിരുന്നു. കുന്നംകുളം എ.സി.പി.ടി.എസ്. സിനോജ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി.സുരേഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തും. പരിശോധനകള്‍ക്ക് ശേഷമേ സ്ഥാപനത്തില്‍ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പറയനാകൂ.