ബാറുകള്‍ തുറക്കുന്നു; അന്തിമ തീരുമാനം ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

Advertisement

Advertisement

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാറുകള്‍ തുറക്കുന്നതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എക്‌സൈസ് കമ്മീഷ്ണറുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എക്‌സൈസ് മന്ത്രിയുടെ കുറിപ്പ് സഹിതമാണ് ശുപാര്‍ശ കൈമാറിയിട്ടുള്ളത്. ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാലും ആരോഗ്യവകുപ്പിന്റെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ ബാറുകള്‍ രാജ്യത്ത് പലഭാഗത്തും തുറക്കാന്‍ അതത് സംസ്ഥാനസര്‍ക്കാരുകള്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം നീട്ടുകയായിരുന്നു.