സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ കൂടി.

Advertisement

Advertisement

സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ കൂടി. പവന് 80 രൂപ വര്‍ധിച്ച് 37,600 രൂപയായാണ് വ്യാപാരം പുരോഗമിക്കുന്നത്. 4,700 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്വേഴ്‌സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. ആഗോള വിപണിയിലും വിലകുറയുന്ന പ്രവണതയാണ്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,925.68 ഡോളര്‍ നിലവാരത്തിലെത്തി.