Advertisement

Advertisement

വടക്കേക്കാട് പഞ്ചായത്തില്‍ ഗര്‍ഭിണിയായ 21 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 9 മാസം ഗര്‍ഭിണിയായ ഇവരെ കഴിഞ്ഞ രണ്ടാം തിയ്യതി പഴഞ്ഞി കോട്ടോലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വടക്കേക്കാടുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഭര്‍തൃ മാതാവിനു കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആര്‍ടിപിസി പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് പോസറ്റീവായത്. വീട്ടിലുള്ള മറ്റ് 4 പേരും നിരീക്ഷണത്തിലാണ്.