കുന്നംകുളം താലൂക്ക് ഓഫീസില്‍ പട്ടയമേള നടന്നു.

Advertisement

Advertisement

കുന്നംകുളം താലൂക്ക് ഓഫീസില്‍ പട്ടയമേള നടന്നു. തിങ്കളാഴ്ച്ച നടന്ന ജില്ലാതല പട്ടയവിതരണത്തിനോടനുബന്ധിച്ച് 5 താലൂക്കുകളില്‍ ആണ് പട്ടയമേള നടന്നത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കുന്നംകുളം താലൂക്ക്തല പട്ടയമേള മണലൂര്‍ എം എല്‍ എ മുരളി പെരുന്നെല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ ബ്രീജ കുമാരി, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ദിലീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി ഐ തോമസ്, എന്നിവര്‍ സംബന്ധിച്ചു. ആദ്യഘട്ടം എന്ന രീതിയില്‍ വേലൂര്‍ ഗ്രാമപഞ്ചായത്തിലെ 6 പേര്‍ക്ക് പട്ടയം എം എല്‍ എ മുരളി പെരുനെല്ലി വിതരണം ചെയ്തു. തുടര്‍ന്ന് അതത് വില്ലേജ് ഓഫീസുകള്‍ വഴി അര്‍ഹരായവര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യും.