Advertisement

Advertisement

എന്‍ .സി .പി യുടെ യുവജന വിഭാഗം എന്‍ .വൈ .സി കുന്നംകുളം ബ്ലോക്കിന്റെ നേതൃത്വത്തില്‍ വേലൂര്‍ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. കോവിഡ് 19 പശ്ചാത്തലത്തില്‍ വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം 2 വര്‍ഷംവരെ നീട്ടുക , പലിശയും പിഴ പലിശയും ഒഴിവാക്കുക ,സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക എന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ .എന്‍ .വൈ .സി ജില്ലാ സെക്രട്ടറി ബിജോ വി .ജെ ഉദ്ഘാടനം ചെയ്തു .ജോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സോണി തോബിയാസ് ജോഫ്രി സി .ജി ,അമല്‍ ജോണി എന്നിവര്‍ പങ്കെടുത്തു.