കുന്നംകുളത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണശ്രമം. താഴത്തെ പാറയിലെ സ്വപ്ന ജ്വല്ലറിയിലാണ് സംഭവം. ചൊവ്വന്നൂര്‍ സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണിത്. ചൊവ്വാഴ്ച രാവിലെയാണ് ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ് ഐ ഇ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.