പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറങ്ങാട്ട് കുമാരന്‍ (54) ആണ് മരിച്ചത്. കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന കുമാരന് 4ന് വൈകീട്ടാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തൃശ്ശരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. രാധികയാണ് ഭാര്യ. അനില്‍,അതുല്യ എന്നിവര്‍ മക്കളാണ്.