Advertisement

Advertisement

പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുരഞ്ഞിയൂര്‍ ലക്ഷം വീട് പരിസരത്ത് നിര്‍മ്മിച്ച വ്യവസായ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. എസ് സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വ്യവസായ യൂണിറ്റിന്റെ ഉദ്ഘാടനം പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ ഷംസുദ്ധീന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഐ പി രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എം.വി ഹൈദരലി, മെമ്പര്‍മാരായ മുനാഷ് മച്ചിങ്ങല്‍, സുഹറ ബക്കര്‍, മുന്‍ മെമ്പര്‍ പ്രേമ ശിവദാസന്‍, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിവാനന്ദന്‍ പെരുവഴിപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.