തെക്കേക്കര ഉണ്ണികൃഷ്ണന്‍ അനുസ്മരണ ദിനാചരണം നടന്നു.

Advertisement

Advertisement

കുട്ടഞ്ചേരി യുവധാര സാംസ്‌ക്കാരിക വേദിയുടെ രക്ഷാധികാരിയായിരുന്ന തെക്കേക്കര ഉണ്ണികൃഷ്ണന്‍ അനുസ്മരണ ദിനാചരണം നടന്നു. ചടങ്ങില്‍ ഓണാഘോഷ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. അനുസ്മരണ യോഗം എരുമപ്പെട്ടി ഗ്രാമപഞ്ചായത്തംഗം വി.സി ബിനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക വേദി ഭാരവാഹികളായ അയ്യപ്പന്‍ തൂമ്പില്‍, ശ്രീധരന്‍ കണിച്ചേത്ത്, ഷനില്‍, കിരണ്‍, തുടങ്ങിയവര്‍ സംസാരിച്ചു.