അഷ്ടമിരോഹിണി ദിവസം മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദവിതരണം പുനരാരംഭിക്കാന്‍ തീരുമാനം.

Advertisement

Advertisement

അഷ്ടമിരോഹിണി ദിവസം മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദവിതരണം പുനരാരംഭിക്കാന്‍ അടിയന്തിര ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. നിവേദ്യങ്ങളായ പാല്‍പ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവില്‍, ആടിയ എണ്ണ തുടങ്ങിയവ പായ്ക്ക് ചെയ്ത് കവറുകളിലും ടപ്പകളിലുമാണ് ഭക്തര്‍ക്ക് നല്‍കുക. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നീ വഴിപാടുകളും പുനരാരംഭിക്കും. അഷ്ടമിരോഹിണി ദിവസമായ 10ന് 10000 അപ്പം, 200 ലിറ്റര്‍ പാല്‍പായസം, 150 ലിറ്റര്‍ നെയ്പ്പായസം, 100 അട എന്നീ നിവേദ്യങ്ങളും ശീട്ടാക്കാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യാനുസരണം നിവേദ്യങ്ങള്‍ ശീട്ടാക്കാനും സൗകര്യമുണ്ടാകും. കൃഷ്ണനാട്ടം കളി, ചുറ്റുവിളക്ക് എന്നീ വഴിപാടുകളും നടത്താനാകും. നേരത്തെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്ക് അഷ്ടമിരോഹിണി മുതല്‍ ദര്‍ശനം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കും പ്രത്യക ദര്‍ശനം അനുവദിക്കും. ഇവര്‍ക്ക് ക്യൂകോംപ്ലക്‌സിലെ പ്രത്യേക വരി വഴി കിഴക്കേഗോപുരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സൗകര്യമുണ്ടാകും.