ഇന്ത്യയില്‍ കോവിഡ് അതിവേഗം പടരുന്നു.

Advertisement

Advertisement

ഇന്ത്യയില്‍ കോവിഡ് അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1133 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി. 75,809 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . ആകെ കോവിഡ് കേസുകള്‍ ഇതോടെ 42,80,423 ആയി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 42,80,423 കേസുകളില്‍ 8,83,697 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് ഇപ്പോഴും ഒന്നാമത്. എന്നാല്‍ ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.