ചൂണ്ടലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

Advertisement

Advertisement

ചൂണ്ടലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ചേര്‍പ്പ് സ്വദേശി കിഴു വീട്ടില്‍ അരവിന്ദാക്ഷന്‍ മകന്‍ ഉണ്ണികൃഷ്ണന്‍(44) ആറമ്പുള്ളി സ്വദേശി വടക്കെതല വീട്ടില്‍ ബെന്നി മകന്‍ ജിബിന്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൂണ്ടല്‍ മുസ്ലിം പള്ളിക്ക് സമീപത്ത് വെച്ച് ചൊവ്വാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടം. കാറിന്റെ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.