പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി പെട്ടികള്‍ സ്ഥാപിച്ചു.

Advertisement

Advertisement

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഗുരുവായൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫി ന്റെ വികസന രേഖ തയ്യാറാക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി പെട്ടികള്‍ സ്ഥാപിച്ചു. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും വാര്‍ഡുകളിലും നിര്‍ദേശ സമാഹരണ പെട്ടികള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ പി.ടി. കുഞ്ഞുമുഹമദ് നിര്‍വ്വഹിച്ചു. എല്‍.ജെ.ഡി പ്രതിനിധി പി.ഐ. സൈമണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ടി. ശിവദാസന്‍, കെ.പി.വിനോദ്, കെ.എ ജേക്കബ്, എം.മോഹന്‍ദാസ്, വി.ടി. മായാമോഹനന്‍, സി.സുമേഷ്, കെ.ആര്‍.സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം 20 വരെ സമാഹരണ പെട്ടികളിലൂടെയും ഇമെയില്‍ വഴിയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.