നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട്പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശികളായ ഒലക്കേങ്കില്‍ ലോറന്‍സിന്റെ മകന്‍ റെജി (27), വന്‍പ്പുള്ളി വീട്ടില്‍ സുരേഷിന്റെ മകന്‍ സയിന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കൂനംമൂച്ചി സെന്ററില്‍ വെച്ചാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ ഇരുവരെയും, കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.