പട്ടിക്കരയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി.

Advertisement

Advertisement

ചൂണ്ടല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പട്ടിക്കരയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. വാര്‍ഡ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും,ഡി.സി സി. ജനറല്‍ സെക്രട്ടറിയുമായ സി.സി. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. പാര്‍ട്ടി പതാക ഉയര്‍ത്തിയ ശേഷം നടന്ന ചടങ്ങില്‍ വാര്‍ഡ് പ്രസിഡണ്ട് കെ.എം.ഷറഫുദ്ദീന്‍ അധ്യക്ഷനായി. ചിറനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.മാധവന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.എം. ജമാല്‍, വൈസ് പ്രസിഡണ്ടുമാരായ സാഗര്‍ സലിം, എം.എം.ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.എസ്. മൊയുതുണ്ണി കുട്ടി, ദുബായ് ഇന്‍കാസ് പ്രതിനിധി എ.എ. റസാക്ക്, ഖത്തര്‍ ഇന്‍കാസ് പ്രതിനിധി ഷാന്‍ റിയാസ്, ബൂത്ത് പ്രസിഡണ്ടുമാരായ എം.എ.അഷ്‌ക്കര്‍, കെ.എം. ഷെബീര്‍, വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എം. ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.