എസ്.ഡി.പി.ഐ, നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും പോലീസ് അകാരണമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചു എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈവേ ഉപരോധം നടത്തി. ചാവക്കാട് ചേറ്റുവ ബൈപാസില്‍ നടന്ന ഉപരോധം സമരം സംസ്ഥാന സെക്രട്ടറി പിആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. എം ലത്തീഫ് ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി. കെ. എച്. ഉസൈന്‍ തങ്ങള്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ആഷിഫ് അബ്ദുള്ള, അനീസ് കൊടുങ്ങല്ലൂര്‍ ഫൈസല്‍ ഇബ്രാഹീം മണ്ഡലം പ്രസിഡന്റ്മാരായ റ്റി എം അക്ബര്‍, കബീര്‍ പഴുന്നാന, ഫൈസല്‍ അള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.