സുമനസുകളുടെ സഹായം തേടുന്ന സന്തോഷിന് സഹായവുമായി കുന്നംകുളം നഗരസഭ 10-ാം വാര്‍ഡ് ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ . ചികിത്സക്കായി സമാഹരിച്ച 50000 രൂപ സന്തോഷിന്റെ കുടുംബത്തിന് കൈമാറി. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായും ഏറെ നാളുകളായി ഡിസ്‌ക്കിന് അസുഖം ബാധിച്ചും കിടപ്പിലാണ് ചൊവ്വന്നൂര്‍ വിളക്കും തറയ്ക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന പോര്‍ക്കളേങ്ങാട് വീട്ടില്‍ സന്തോഷ്. യുവമോര്‍ച്ച കുന്നംകുളം മുന്‍സിപ്പല്‍ പ്രസിഡന്റ് അഖില്‍ പാക്കത്ത്, ബി ജെ പി കുന്നംകുളം മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് രാജന്‍ അമ്മാട്ട് , എന്നിവര്‍ ചേര്‍ന്ന് സന്തോഷിന്റെ ഭാര്യക്കാണ് തുക കൈമാറിയത്. യൂണിറ്റ് പ്രസിഡന്റ് വിനീഷ് പുഴയ്ക്കല്‍ ,സുരേഷ് ചൊവ്വന്നൂര്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരും പങ്കെടുത്തു.