ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് തുടക്കമായി.

Advertisement

Advertisement

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് തുടക്കമായി. സെപ്തംബര്‍ 7, 8 തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന പെരുന്നാള്‍ കോവിഡ് – 19 ന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് ആഘോഷിക്കുന്നത്. സെപ്തംബര്‍ 7 ന് വൈകീട്ട് 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരം 8 മണിക്ക് പള്ളിക്കുചുറ്റും പ്രദക്ഷിണം തുടര്‍ന്ന് ആശീര്‍വാദം എന്നിവ നടന്നു. ചൊവ്വാഴ്ച്ച രാവിലെ 6.30 ന് ഒന്നാം കുര്‍ബ്ബാന, 8 മണിക്ക് രണ്ടാം കുര്‍ബ്ബാന, 9.30 ന് മൂന്നാം കുര്‍ബ്ബാന, തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായി. ഓരോ കുര്‍ബ്ബാനയ്ക്കും 100 പേര്‍ക്ക് വീതം മാത്രമാണ് പ്രവേശനം അനുവദിച്ചത്. വൈകീട്ട് 4 മണിക്ക് പെരുന്നാള്‍ പ്രദക്ഷിണവും ശേഷം ആശീര്‍വാദവും നടക്കും. കോവിഡ് സുരക്ഷ നിബന്ധനകള്‍ക്കു വിധേയമായാണ് ചടങ്ങുകള്‍ നടക്കുക. കാര്യപരിപാടികള്‍ക്ക് വികാരി ഫാ: പത്രോസ്. ജി. പുലിക്കോട്ടില്‍, സഹ വികാരിമാരായ ഫാ: കെ.പി.ഗീവര്‍ഗ്ഗീസ്, ഫാ: ലൂക്കോസ് ബാബു, കൈസ്ഥാനി പി.പി. പൗലോസ് സെക്രട്ടറി എന്‍. ഐ കുരിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.