കടവല്ലൂര്‍ പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ച് പേര്‍ക്ക് കോവിഡ്.

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . ഒന്നാം വാര്‍ഡായ കടവല്ലൂര്‍ ഈസ്റ്റില്‍ 66 വയസ്സുള്ള സ്ത്രീ, 53 വയസുള്ള പുരുഷന്‍, 46 വയസ്സ് സ്ത്രീ, 16 വയസ്സുള്ള പെണ്‍കുട്ടി എന്നിവര്‍ക്കും , പതിനാലാം വാര്‍ഡ് പെരുമ്പിലാവില്‍ 26 വയസ്സുള്ള യുവാവിനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അടുത്ത ദിവസങ്ങളിലായി പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗവ്യാപനം ആശങ്ക ഉളവാക്കുന്നുണ്ടെന്നും, ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെരുമ്പിലാവ് ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു