Advertisement

Advertisement

പോര്‍ക്കുളത്ത് രണ്ട് പേര്‍ക്ക് കോവിഡ്. 2ാം വാര്‍ഡ് പൊന്നത്ത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. 76 വയസുള്ള സ്ത്രീക്കും 48 വയസുള്ള പുരുഷനുമാണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനാഫലം പോസിറ്റീവായത്. മുന്‍പ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍പെട്ട ഇവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു .