കണ്ടാണശ്ശേരി പഞ്ചായത്തിൽ ഒമ്പത് പേർക്ക് കൂടി കോവിഡ്

Advertisement

Advertisement

കണ്ടാണശ്ശേരി പഞ്ചായത്തിൽ ഒമ്പത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.അഞ്ചാം വാർഡിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭർത്താവും മക്കളും, മരുമക്കളും, പേരക്കുട്ടികളും ഉൾപ്പെടെ 8 പേർക്കും, ഏട്ടാം വാർഡ് കിഴക്കാ ളൂരിൽ അബുദാബിയിൽ നിന്ന് വന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരികരിച്ച സ്ത്രീയുടെ ഭർത്താവ്, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവരിൽ അഞ്ച് പേർ കണ്ടാണശ്ശേരി പഞ്ചായത്തിലും മൂന്ന് പേർ കോലഴി പഞ്ചായത്തിലെ കുറ്റൂരിലുമാണുള്ളത്. ഇതോടെ കണ്ടാണശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പാറക്കുളം മേഖല കണ്ടൈൻമെന്റ് സോണിലുൾപ്പെടുത്തും. പഞ്ചായത്തിൽ 1, 10, 12 എന്നി വാർഡുകളിൽ മുൻപ് രോഗം സ്ഥിരീകരീച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കായി നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാവരും നെഗറ്റീവായി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ആന്റിജൻ പരിശോധനയിൽ 49 പേരാണ് പങ്കെടുത്തിരുന്നത്.