Advertisement

Advertisement

കുന്നംകുളം നഗരസഭയിലെ 1-ാം വാര്‍ഡ് മുതുവമ്മല്‍ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 വയസ് സ്ത്രീ, 54 വയസ്സ് പുരുഷന്‍,43 വയസ് സ്ത്രീ,64 വയസ് പുരുഷന്‍,55 വയസ് സ്ത്രീ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 9 പേരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് ഇവര്‍.ഞായറാഴ്ച്ചയായിരുന്നു പരിശോധന നടത്തിയത്. ചൊവ്വാഴ്ച്ച പരിശോധനഫലം വന്നതോടെ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുടെ പരിശോധന നടത്തും.