വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായ 18 പേര്‍ ഡി.വൈ.എഫ്.ഐ. ലും സിപിഐ.എം. ലും ചേര്‍ന്നു.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ നെല്ലിക്കുന്ന് ലക്ഷം വീട് പ്രദേശത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായ 18 പേര്‍ ഡി.വൈ.എഫ്.ഐ. ലും സിപിഐ.എം. ലും ചേര്‍ന്നു. ലക്ഷം വീട് പരിസരത്ത് ചേര്‍ന്ന സ്വീകരണ യോഗം സിപിഐ.എം. ജില്ല സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ.എം. പന്നിത്തടം ലോക്കല്‍ കമ്മറ്റി അംഗം അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി പി.എസ്. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.ഡി. ബാഹുലേയന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് നൗഷാദ് ഡി.വൈ.എഫ്.ഐ. പന്നിത്തടം മേഖല സെക്രട്ടറിഎ.എസ്. സുബിന്‍ ,പ്രസിഡന്റ് അനുഷ്.സി. മോഹന്‍, കെ.വി. ഗില്‍സന്‍, ജോജു സ്റ്റീഫന്‍, സുഗിത അനില്‍കുമാര്‍ ,ജിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.