നിര്‍ത്തിയിട്ട കണ്ടെയ്‌നറിനു പിറകില്‍ രണ്ടു ബൈക്കുകള്‍ ഇടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മന്നലാംകുന്ന് ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ മന്ദലാംകുന്ന് എടയൂരിലാണ് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകെ അര മണിക്കൂറിനിടെ രണ്ടു ബൈക്കുകള്‍ ഇടിച്ചത്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ തിരൂര്‍ തൃപ്പങ്ങോട് സ്വദേശി മുളക്കാപറമ്പില്‍ സൈതുട്ടി മകന്‍ കിഫില്‍, കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ സ്വദേശി കൈതക്കല്‍ സുലൈമാന്‍ മകന്‍ മുഫീദ് (24) എന്നവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുഫീദിന്റെ പരിക്ക് ഗുരുതരമാണ്. കണ്ടെയ്‌നറിനു പിറകില്‍ റിഫളക്ടര്‍ സ്റ്റിക്കറൊ പാര്‍ക്കിങ് ലൈറ്റുകളോ ഇല്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.