കുന്നംകുളം നഗരസഭയിലെ മധുര കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Advertisement

Advertisement

കോവിഡിന്റെ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയിലെ മധുര കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുമാ ഗംഗാധരന്‍ അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെഎസ് ലക്ഷ്മണന്‍, തൃശ്ശൂര്‍ ഫിഷറീസ് കുന്നംകുളം പ്രമോട്ടര്‍ ഹിമ വിമല്‍, എന്നിവര്‍ സംബന്ധിച്ചു. കട്ട്‌ള ,രോഹു, മൃഗാല,തുടങ്ങിയ ഇനത്തില്‍പ്പെട്ട 1800 മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. കുന്നംകുളം നഗരസഭാ പരിധിയില്‍ 29 കുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടന്നും ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.