Advertisement

Advertisement

കുന്നംകുളം ഫയര്‍ സ്റ്റേഷനു സമീപം കണ്ടെത്തിയ മലമ്പാമ്പിനെ ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ ജിസ്‌മോന്‍ പിടികൂടി. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. മലമ്പാമ്പ് റോഡിലൂടെ പോകുന്നത് കണ്ട് ഭയന്ന് കാല്‍നടയാത്രക്കാര്‍ ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍മാന്‍ ജിസ്‌മോന്‍ പാമ്പിനെ പിടികൂടുകയായിരുന്നു. 4 വയസില്‍ കൂടുതല്‍ പ്രായമുള്ള മലമ്പാമ്പ് 11 അടി നീളമുണ്ട്. ബുധനാഴ്ച രാവിലെ ഫോറസ്റ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്തി മലമ്പാമ്പിനെ കൊണ്ടുപോയി.