Advertisement

Advertisement

കോവിഡ് രോഗികളായ യുവതികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി. കോവിഡ് രോഗം ബാധിച്ച സ്ത്രീകളെ പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ആരോഗ്യമന്ത്രി രാജി വെച്ചു പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കുന്നംകുളം മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പ്രതിക്ഷേധ പ്രകടനം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മുന്‍സിപ്പല്‍ പ്രസിഡന്റ് അഖില്‍ പാക്കത്ത് ആരോഗ്യമന്ത്രിയുടെ ഫോട്ടോ കത്തിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഒ.ബി.സി.മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.എന്‍. ഷാജി, യുവമോര്‍ച്ച മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അവിനാഷ്, യുവമോര്‍ച്ച മുന്‍സിപ്പല്‍ കമ്മിറ്റി അംഗം സജിത്ത് ചെമ്മണൂര്‍, നന്ദകുമാര്‍ തിരുത്തിക്കാട്, വിനീഷ് പുഴയ്ക്കല്‍, കെ.വി. വിഷ്ണു, ലാല്‍കൃഷ്ണ, ശ്രീബിലാഷ് , വിഷ്ണു , സംഗീത് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.