റിസര്‍വ്വ് ബാങ്കിനെ ഉപയോഗിച്ച് കേന്ദ്ര ഗവണ്‍മെന്റും ,കേരള ബാങ്കിന്റെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാരും സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കെ.മുരളീധരന്‍ എം പി. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിന്റെ നൂറാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നേട്ടത്തിനു വേണ്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരള ബാങ്ക് രൂപീകരിച്ചത് റിസര്‍വ് ബാങ്ക് പിരിച്ചു വിടാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചെയര്‍മാന്‍ വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എ അബൂബക്കര്‍,പി. യതീന്ദ്രദാസ്,കെ. ഡി വീരമണി,ആന്റോ തോമാസ്,കെ.പി ഉദയന്‍, കെ.വി സത്താര്‍ ,നിഖില്‍ ജി കൃഷ്ണന്‍,സുബൈദ ഗഫൂര്‍,ഷിജിത,റസീന ഗൈസ്,ബിനീഷ്,എം ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.