കൈകുളങ്ങര രാമവാര്യര്‍ സ്മാരക ഗ്രന്ഥശാല പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്ത് കൈകുളങ്ങര രാമവാര്യര്‍ സ്മാരക ഗ്രന്ഥശാല പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. വയലാര്‍ അവാര്‍ഡ് ജേതാവും,സാഹിത്യകാരനുമായ ടി.ഡി.രാമകൃഷ്ണന്‍ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജലീല്‍ ആദൂര്‍, അഡ്വ: കെ.എം. നൗഷാദ്, കെ.ആര്‍. സിമി, മെമ്പര്‍മാരായ ടി.പി. ജോസഫ്, കെ.കെ. മണി, പഞ്ചായത്ത് സെക്രട്ടറി കെ. നന്ദകുമാര്‍, യൂത്ത് കോ ഓഡിനേറ്റര്‍ അനൂഷ് സി. മോഹന്‍, നിര്‍വ്വഹണ ഉദ്ധ്യോഗസ്ഥ ബീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.