കടവല്ലൂര്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതാം വാര്‍ഡ് മണിയറക്കോട് 40 വയസ്സുള്ള യുവാവിനും, മൂന്നാം വാര്‍ഡ് കല്ലുംപുറത്ത് ചങ്കരംകുളം മദര്‍ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലിചെയ്യുന്ന 50 വയസ്സുള്ള സ്ത്രീക്കുമാണ് കോവിഡ് പോസറ്റീവായത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തി കഴിഞ്ഞ വെള്ളിയാഴ്ച മണിയറക്കോട് പള്ളിയില്‍ ജുമാ നമസ്‌കാരത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്ക സാധ്യതയെ തുടര്‍ന്ന് മണിയറക്കോട് കണ്ടൈന്‍മെന്റ് സോണ്‍ ആക്കാന്‍ ആരോഗ്യ വിഭാഗം ശുപാര്‍ശ ചെയ്തു.