Advertisement

Advertisement

കണ്ടൈന്‍മെന്റ് സോണിലും രാഷ്ട്രീയം കളിക്കുന്ന സി.പി.എമ്മിനെതിരെ അധികാരികള്‍ക്ക് പരാതി നല്‍കി. എളവള്ളി പഞ്ചായത്തിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയ കളികള്‍ക്കെതിരെയാണ് എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അധികാരികള്‍ക്ക് പരാതി നല്‍കിയത്. ചില വ്യക്തികളുടെ താല്‍പര്യത്തിനു വഴങ്ങി റോഡുകള്‍ അടക്കുകയും അടക്കേണ്ട ചില റോഡുകള്‍ ചില വ്യക്തികള്‍ക്കു വേണ്ടി പൂര്‍ണ്ണമായി അടക്കാതെ ഇരിക്കുന്നതും തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി പറഞ്ഞു. വാര്‍ഡുകളില്‍ രൂപീകരിക്കുന്ന റാപിഡ് റെസ്‌പോണ്‌സ് ടീം കമ്മിറ്റികളില്‍ സ്വന്തം പാര്‍ട്ടിക്കാരെ മാത്രം ഉള്‍പ്പെടുത്തി രാഷ്ട്രീയം കളിക്കുന്ന നിലപാടില്‍ നിന്നും സി.പി.എം. പിന്‍ന്തിരിയണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.