Advertisement

Advertisement

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കണ്ടാണശ്ശേരി പഞ്ചായത്തില്‍ കൂനംമൂച്ചി – മറ്റം റോഡില്‍ സിസിടിവി ക്ലസ്റ്റര്‍ ഓഫീസിന് എതിര്‍ വശത്തായാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകി പോകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് വെള്ളം പാഴായി റോഡിലൂടെ ഒഴുകി പോകുന്നുണ്ടെങ്കിലും അധികാരികള്‍ ഇത് കണ്ട ഭാവമില്ല. കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്ന സമയത്താണ് ആയിരകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്. റോഡിനടിയിലൂടെ കടന്നുപോയിട്ടുള്ള പൈപ്പാണ് പൊട്ടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കുഴിയെടുത്ത് പൈപ്പിന്റെ പൊട്ടല്‍ കണ്ടെത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മാത്രമെ വെള്ളം പാഴായി പോകുന്നതിന് പരിഹാരം കാണാന്‍ കഴിയൂ. പഞ്ചായത്ത് അധികാരികളും ജല അതോററ്റി വകുപ്പ് അധികൃതരും നിസംഗത വിട്ട് വെള്ളം പാഴാകുന്നതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പക്ഷം.