ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു.

Advertisement

Advertisement

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.എസ്. കരീം ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ഷാഫി അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ഇക്ബാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ സുനില്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാജി കുയിലത്ത്, പഞ്ചായത്ത് അംഗങ്ങളായ യു.വി. ജമാല്‍, ഷാന്റി ടീച്ചര്‍, സെക്രട്ടറി പി.എ.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. 2019 – 20 വര്‍ഷത്തെ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,94,802 രൂപ ചിലവഴിച്ച് 18 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്.