കൂനംമൂച്ചി പോസ്റ്റ് ഓഫീസ് താല്‍ക്കാലികമായി അടച്ചു.പോസ്റ്റ് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താല്‍ക്കാലികമായി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെച്ചത്. വാക സ്വദേശിനിയായ 54 വയസ്സുള്ള സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ പ്രവര്‍ത്തകയായ മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച്ച ജീവനക്കാരി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി വെച്ചത്.