രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,65,863 ആയി. ഇന്നലെ മാത്രം 1172 കൊവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 75062 ആയി. 919018 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3471783 പേര്‍ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ 11,29,756 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.