സുഭിക്ഷ കേരളം പദ്ധതി പ്രകാരം കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വേലൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അയ്യംപറമ്പ് കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ ഇറക്കി. മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം വേലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ ഷോബി നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ. വേലൂര്‍ മേഖല വൈസ് പ്രസിഡണ്ട് രജ്ഞിത്ത്, ഡി.വൈ.എഫ്.ഐ. വേലൂര്‍ മേഖല ജോയന്റ് സെക്രട്ടറി ബിബിന്‍ പദ്മനാബന്‍ എന്നിവര്‍ പങ്കെടുത്തു.