ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു.

Advertisement

Advertisement

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തും. രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകും. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ തന്നെ വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കും ഗുണനിലവാരം കുറവാണെന്ന് ആക്ഷേമുണ്ടായിരുന്നു.