സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ വാര്‍ഡുകളിലെ കുളങ്ങളില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യ കുഞ്ഞുങ്ങളെ ഇറക്കുന്നതിനോടനുബന്ധിച്ച് വടുതലയില്‍ മത്സ്യകൃഷിക്ക് തുടക്കമായി. ഏരുകുളം,കോതരകുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കുളത്തില്‍ കട്ട്‌ള ,രോഹു, മൃഗാല, തുടങ്ങിയ ഇനത്തില്‍പ്പെട്ട 3000 മത്സ്യങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. കൗണ്‍സിലര്‍ അനിത സുകുമാരന്‍, നാസര്‍, സുകു, ഷംസു, ദിനേശന്‍, ഉമ്മര്‍ എന്നിവര്‍ ചേര്‍ന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചത്.