ബാങ്കുകള്‍ വിദ്യഭ്യാസ വായ്പകള്‍ക്ക് പ്രധാന്യം നല്‍കണമെന്ന് കെ.മുരളീധരന്‍ എം.പി. വിദ്യഭ്യാസ വായ്പകള്‍ നല്‍കാന്‍ നാഷ്ണലൈസ് ബാങ്കുകള്‍ പോലും മടിച്ചു നില്‍ക്കുമ്പോള്‍ കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ അനുവദിയ്ക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിന്റെ നൂറാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ വി.ബാലറാമിന്റെ ഫോട്ടോ അനാച്ഛാദനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചെയര്‍മാന്‍ വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു, ആര്‍.എ അബൂബക്കര്‍,പി. യതീന്ദ്രദാസ്,കെ. ഡി വീരമണി,ആന്റോ തോമാസ്,കെ.പി ഉദയന്‍, കെ.വി സത്താര്‍ ,നിഖില്‍ ജി കൃഷ്ണന്‍,ബിനീഷ്,എം ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.