പോര്‍ക്കുളം പഞ്ചായത്തില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

പോര്‍ക്കുളം പഞ്ചായത്തില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13ാം വാര്‍ഡ് വെട്ടിക്കടവില്‍ 50 വയസുള്ള സ്ത്രീക്കും 14 വയസുള്ള ആണ്‍കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. 5ാം വാര്‍ഡ് കൊങ്ങണ്ണൂരില്‍ കുന്നംകുളത്തെ സ്വകാര്യ സ്ഥാപന ജീവനക്കാരന്റെ പരിശോധനാഫലം പോസിറ്റീവായി . 1ാം വാര്‍ഡ് മാളോര്‍ക്കടവില്‍ 34 വയസുള്ള സ്ത്രീക്കും 2ാം വാര്‍ഡ് പൊന്നത്ത് 51 വയസുള്ള ഓട്ടോഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.