ബാലഗോകുലം പുന്നയൂര്‍കുളത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തോട് അനുബന്ധിച്ച് കൃഷ്ണാമൃതം-2020 ആദരവ് നടത്തി. ഗുരുവായൂരപ്പ കീര്‍ത്തന രചിയിതാക്കളായ കരീം എടക്കരയെയും, രമേഷ് വി.എടക്കരയെയുമാണ് ആദരിച്ചത്. കെ.എം.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ടി.പി.ഉണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു. ബാബു അയോദ്ധ്യ, നിമേഷ് എടക്കാട്ട്, ദിനേഷന്‍ ഇച്ഛിത്തറ, നിഖില്‍ പുന്നയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.