സുഭിക്ഷ പദ്ധതി പ്രകാരമുള്ള നെല്‍കൃഷിക്ക് തുടക്കമായി.

Advertisement

Advertisement

സുഭിക്ഷ പദ്ധതി പ്രകാരമുള്ള നെല്‍കൃഷിക്ക് തുടക്കമായി. കണ്ടാണശ്ശേരി പഞ്ചായത്തില്‍ 15-ാം വാര്‍ഡിലെ കല്ലുത്തിപാറയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി ചെയ്യുന്നത്. തരിശ് കിടന്നിരുന്ന ഏട്ട് ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ് കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പറും വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ വി.കെ.ദാസന്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ പി.കെ.ലാല്‍സുന മുഖ്യാതിഥിയായി. കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ എ.എന്‍. സജീവന്‍, വി.ബി.വിപിന്‍, മധു പുതുപ്പള്ളി,സിജോ വെട്ടത്ത്, മോഹന്‍ദാസ് എലത്തൂര്‍ കെ.എസ്.കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമ നെല്‍ വിത്താണ് കൃഷിയിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.