ഗുരുവായൂരിലും,എരുമപ്പെട്ടിയിലും,ചൊവ്വന്നൂരും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍;ഒഴിവാക്കിയവയില്‍ കുന്നംകുളത്തെയും,കണ്ടാണശ്ശേരിയിലെയും വാര്‍ഡുകള്‍

Advertisement

Advertisement

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ :
കോവിഡ് രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബര്‍ 10 വ്യാഴാഴ്ച ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്‍സ് സോണുകള്‍: തൃശൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 28 (മിനി എസ്റ്റേറ്റ് റോഡ്, ഡയമണ്ട് റോഡ്, കെസ്സ് റോഡ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം), ഗുരുവായൂര്‍ നഗരസഭ ഡിവിഷന്‍ 2 (പുതിയ എ.കെ.ജി റോഡ് മുഴുവനായും കൊമ്പത്തിയില്‍ മില്ലിന്റെ പുറകുവശം ഉള്‍പ്പെടുന്ന കോളനി പ്രദേശം വരുന്ന ഭാഗവും ആയിരംകണ്ണി റോഡ് പ്രദേശവും), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (ശങ്കരന്‍കാവ് റോഡ് മുതല്‍ മിച്ചഭൂമി റോഡ് അവസാനിക്കുന്നതുവരെയും എന്‍.എസ്.എസ് റോഡ്, പുതുരാന്‍ റോഡ് വരെ), അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (സി.വി. രാമന്‍ റോഡിന്റെ ഇരുഭാഗവും അടങ്ങുന്ന പ്രദേശം), 2 (59ാം അങ്കണവാടി മുതല്‍ നൂലുവള്ളി അരങ്ങന്‍മൂല വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), അടാട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ശോഭ ലേബര്‍ ക്യാമ്പ്, പുഴയ്ക്കല്‍), ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5, 6, 7, 13, 17, 21 എന്നിവയില്‍ ഉള്‍പ്പെടുന്ന പൗണ്ട് സെന്റര്‍, വേലുപ്പാടം കിണര്‍, മഠം, പുലികണ്ണി, പാലപ്പിള്ളി, എച്ചിപ്പാറ എന്നീ പ്രദേശങ്ങള്‍.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കിയ പ്രദേശങ്ങള്‍: കുന്നംകുളം നഗരസഭ ഡിവിഷന്‍ 30, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, മേലൂര്‍ ഗ്രാമപഞ്ചായത്ത് 3, 4, 5 വാര്‍ഡുകള്‍. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.