രാജ്യത്തെ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു.

Advertisement

Advertisement

രാജ്യത്തെ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 കൊവിഡ് കേസും 1209 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ കൊവിഡ് കേസ് 45 ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 45,62,415 കേസും 76,271 കൊവിഡ് മരണവുമാണ് രാജ്യത്തുണ്ടായത്. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 23,446 കേസും 495 കൊവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.