കടങ്ങോട് പഞ്ചായത്തില്‍ പുതിയതായി നിര്‍മ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ പുതിയതായി നിര്‍മ്മിച്ച വയോജന സൗഹൃദ കേന്ദ്രമായ പകല്‍ വീടിന്റെ ഉദ്ഘാടനം നടന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,60,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വയോജനങ്ങള്‍ക്ക് പരസ്പരം കാണുന്നതിനും വിരസതയും ഏകാന്തതയും അകറ്റുന്നതിനും മാനസിക ഉല്ലാസത്തിനും പകല്‍ വീടുകള്‍ സഹായിക്കും. വൈദ്യ പരിശോധനകള്‍, ക്യാമ്പുകള്‍, ക്ലാസുകള്‍, കൗണ്‍സിലിംഗ് എന്നിവയും സംഘടിപ്പിക്കും. വയോജനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പകല്‍ വീട് നിര്‍മ്മാണത്തിന് സൗജന്യമായി സ്ഥലം നല്‍കിയ അല്‍ അമീന്‍ ഉസ്മാന്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കെ.കെ.മണി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗ്ലിറ്റി തുടങ്ങിയവര്‍ സംസാരിച്ചു.