പി എസ് സി യുടെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരേയും, പി എസ് സിയില്‍ നടക്കുന്ന അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരേയും കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. ബസ് സ്റ്റാന്റിന് മുന്‍വശം ടാക്സി പാര്‍ക്കില്‍ കെ എസ് യു കുന്നംകുളം മണ്ഡലം പ്രസിഡന്റ് കിസാഫ് കരിക്കാട്, തൃശ്ശൂര്‍ ജില്ല ജന.സെക്രട്ടറി ഗോകുല്‍ ഗുരുവായൂര്‍ എന്നിവര്‍ നയിക്കുന്ന ഉപവാസ സമരം കെ പി സി സി മെമ്പര്‍ എം എം രോഹിത്ത് ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു സി ബേബി, നേതാക്കളായ ഷാജി ആലിക്കല്‍, കെ എസ് യു ഭാരവാഹികളായ ബബിന്‍ ടി അന്തിക്കാട്, റാഷിദ് പെരുംത്തുരുത്തി, അഷ്റഫ് ചിറ്റണ്ട, സ്മിയോ ചിറമനേങ്ങാട്, എന്നിവര്‍ നേതൃത്വം നല്‍കി. ഉപാസ സമരം വൈകീട്ട് 5 മണി വരെ തുടരും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജവഹര്‍ ബാല്‍ മഞ്ച് തരുവനന്തപുരം കോ-ഓര്‍ഡിനേറ്റര്‍ രാജാ ജി നഗര്‍ മഹേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും.