വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൊവിഡ്.

Advertisement

Advertisement

കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൊവിഡ്. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തോമസ് ഐസക്കിനു ശേഷം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി തോമസ് ഐസക്കിനൊപ്പം ഇ പി ജയരാജനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നാണ് മന്ത്രി ഇ പി ജയരാജന്‍ കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലിരുന്നത്. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.