വടക്കേക്കാട് വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കണ്‍വീനര്‍ താഹിര്‍ വിതരണോത്ഘാടനം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീന്‍ ഫലാഹി. വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ്, കൊച്ചന്നൂര്‍ യൂണിറ്റ് സെക്രട്ടറി ഹസീന മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.